Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Opening

കു​ട്ടി​ക​ളാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പം: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ളാ​​​ണ് സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ നി​​​ക്ഷേ​​​പ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി സ​​​തീ​​​ശ​​​ൻ.സം​​​സ്ഥാ​​​നത​​​ല സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം പ​​​ട്ടം ഗ​​​വ. ഗേ​​​ൾ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. നാ​​​ടി​​​ന്‍റെ സ്വ​​​പ്ന​​​ങ്ങ​​​ൾ സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ഒ​​​രു​​​മി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. പു​​​തുത​​​ല​​​മു​​​റ​​​യു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ൾ സാ​​​ക്ഷാ​​​ത്ക​​​രി​​​ക്കാ​​​ൻ ലോ​​​കോ​​​ത്ത​​​ര നി​​​ല​​​വാ​​​ര​​​മു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും കോ​​​ഴ്സു​​​ക​​​ളും സം​​​സ്ഥാ​​​ന​​​ത്ത് സ​​​ജ്ജ​​​മാ​​​ക്കും.

അ​​​ധ്യാ​​​പ​​​ക​​​രും കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും ത​​​മ്മി​​​ൽ സൗ​​​ഹൃ​​​ദ​​​പ​​​ര​​​മാ​​​യ ബ​​​ന്ധം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്ക​​​ണം. കു​​​ട്ടി​​​ക​​​ളു​​​ടെ ക​​​ഴി​​​വു​​​ക​​​ൾ പ​​​ര​​​സ്പ​​​രം പ​​​ങ്കു​​​വ​​​ച്ച് അ​​​വ​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണം. ഓ​​​രോ കു​​​ട്ടി​​​യു​​​ടെ​​​യും താ​​​ത്പ​​​ര്യ​​​ങ്ങ​​​ളും ക​​​ഴി​​​വു​​​ക​​​ളും ചെ​​​റു​​​പ്പ​​​ത്തി​​​ൽത​​​ന്നെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ് പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കേ​​​ണ്ട​​​ത് മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും കൂ​​​ട്ടാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മാ​​​ണെ​​​ന്നും ഓ​​​രോ കു​​​ട്ടി​​​യു​​​ടെ​​​യും പ്ര​​​ത്യേ​​​ക ക​​​ഴി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി വ​​​ള​​​ർ​​​ത്തേ​​​ണ്ട​​​ത് വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ദൗ​​​ത്യ​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വി​​​ജ്ഞാ​​​ന വി​​​സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ലോ​​​കം ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. ഓ​​​രോ നി​​​മി​​​ഷ​​​വും പു​​​തി​​​യ അ​​​റി​​​വു​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണാ​​​ത്മ​​​ക മ​​​നോ​​​ഭാ​​​വം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്ക​​​ണം.നി​​​ർ​​​മി​​​ത ബു​​​ദ്ധി​​​യു​​​ടെ യു​​​ഗ​​​ത്തി​​​ൽ അ​​​റി​​​വ് സ​​​ന്പാ​​​ദി​​​ക്കാ​​​നു​​​ള്ള ജി​​​ജ്ഞാ​​​സ​​​യാ​​​ണ് ജീ​​​വി​​​ത വി​​​ജ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ. കേ​​​ര​​​ള​​​ത്തി​​​ലെ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ നി​​​ല​​​വാ​​​രം ഗ​​​ണ്യ​​​മാ​​​യി ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ ഇ​​​ന്ത്യ​​​യി​​​ലെ​​​യും വി​​​ദേ​​​ശ​​​ത്തെ​​​യും ഉ​​​ന്ന​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​ച്ച നേ​​​ട്ട​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ക്കു​​​ന്ന​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​ന്‍റെ പേ​​​രി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ‘സെ​​​ന്‍റേ​​​ഴ്സ് ഓ​​​ഫ് സ​​​യ​​​ന്‍റി​​​ഫി​​​ക് ടെം​​​പ​​​ർ’ ആ​​​രം​​​ഭി​​​ക്കും. മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും സ​​​മൂ​​​ഹ​​​വും ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ഹ്വാ​​​നം ചെ​​​യ്തു. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. മേ​​​യ​​​ർ വി. ​​​വി. രാ​​​ജേ​​​ഷ് വി​​​ശി​​​ഷ് ടാ​​​തി​​​ഥി​​​യാ​​​യി. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​പ്രി​​​യ​​​ദ​​​ർ​​​ശി​​​നി, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഷ​​​ർ​​​മി​​​ള മേ​​​രി ജോ​​​സ​​​ഫ്, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്റ​​​ട​​​ർ ആ​​​സി​​​ഫ് .കെ. ​​​യൂ​​​സ​​​ഫ് , കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ചെ​​​ന്പ​​​ഴ​​​ന്തി ഉ​​​ദ​​​യ​​​ൻ, വാ​​​ർ​​​ഡ് കൗ​​​ണ്‍​സി​​​ല​​​ർ രേ​​​ഷ്മ പി ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Latest News

Corehub Up